കിസാൻമേള നാളെ മുതൽ മട്ടന്നൂരിൽ

Monday 06 February 2023 10:21 PM IST

മട്ടന്നൂർ: ഭാരതീയ പ്രകൃതി കൃഷി പദ്ധതിയുടെ ഭാഗമായി നടത്തുന്ന കിസാൻമേള എട്ട്,ഒൻപത്,10 തീയതികളിൽ മട്ടന്നൂർ ടൗൺസ്‌ക്വയറിൽ നടക്കും. കാർഷിക സെമിനാർ, പ്രദർശനം എന്നിവ നടക്കും. എട്ടിന് രാവിലെ 10ന് നഗരസഭാ ചെയർമാൻ എൻ.ഷാജിത്ത് ഉദ്ഘാടനം ചെയ്യും. ഇരിട്ടി ബ്ലോക്ക് പരിധിയിൽ വരുന്ന മട്ടന്നൂർ, ഇരിട്ടി നഗരസഭകളിലും ആറളം, അയ്യൻകുന്ന്, പായം, തില്ലങ്കേരി, കീഴല്ലൂർ, കൂടാളി പഞ്ചായത്തുകളിലുമാണ് പ്രകൃതി കൃഷി പദ്ധതി നടപ്പാക്കുന്നത്. ജൈവ കൃഷി രീതികളെക്കുറിച്ച് സെമിനാർ, ക്ലാസുകൾ, കാർഷികോത്പന്ന പ്രദർശനവും വിൽപനയും എന്നിവ ഉണ്ടായിരിക്കും. പത്രസമ്മേളനത്തിൽ നഗരസഭാ ചെയർമാൻ എൻ.ഷാജിത്ത്, സ്ഥിരം സമിതി അദ്ധ്യക്ഷ പി.പ്രസീന, ഇരിട്ടി ബ്ലോക്ക് കൃഷി അസി.ഡയറക്ടർ ആർ.ബീന, ആറളം കൃഷി ഓഫീസർ നയൻ ഗണേഷ്, എ.രമേശൻ, എ.വി.യമുന, എം.അനീഷ് എന്നിവർ പങ്കെടുത്തു.