അഗ്രികൾച്ചറൽ ഓഫീസേഴ്സ്അസോസിയേഷൻ
Tuesday 07 February 2023 1:17 AM IST
തിരുവനന്തപുരം:പൂവച്ചൽ കൃഷി ഓഫീസറെ അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്ത പൂവച്ചൽ ഗ്രാമപഞ്ചായത്ത് അംഗത്തിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് അസോസിയേഷൻ ഓഫ് അഗ്രികൾച്ചർ ഓഫീസേഴ്സ് കേരള ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൃഷി ഡയറക്ടറേറ്റിൽ പ്രതിഷേധ പ്രകടനം നടത്തി.തൊഴിലിടങ്ങളിൽ ഇതുപോലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.പ്രതിഷേധ പ്രകടനം മുൻ സംസ്ഥാന പ്രസിഡന്റ് ബൈജു സൈമൺ ഉദ്ഘാടനംചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി ആർ.ഷാജി ജില്ലാ പ്രസിഡന്റ് മിനി.സി.എൽ എന്നിവർ നേതൃത്വം നൽകി.