പ്രദർശനവും വില്പനയും
Tuesday 07 February 2023 12:39 AM IST
മുഹമ്മ: "പുരപ്പുറം സൗരോർജ്ജ പദ്ധതി " യുടെ ഭാഗമായി മുഹമ്മ ഗ്രാമ പഞ്ചായത്ത് ഊർജ്ജ മിച്ചം പഞ്ചായത്ത് എന്ന ലക്ഷ്യത്തോടെ സ്പോർട്ട് രജിസ്ട്രേഷനും പ്രദർശനവും വില്പനയും നടത്തി. മുഹമ്മ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സ്വപ്നാ ഷാബു അദ്ധ്യക്ഷയായി . ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജി. രാജേശ്വരി ഉദ്ഘാടനം ചെയ്തു. "പുരപ്പുറം സൗരോർജ്ജ പദ്ധതി " യുടെ സംസ്ഥാന കോർഡിനേറ്റർ ജെ. മധുലാൽ പദ്ധതി വിശദീകരിച്ചു. മുഹമ്മ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ. ടി. റെജി, ഗ്രാമപഞ്ചായത്തംഗങ്ങളായ എം. ചന്ദ്ര, ടി. എൻ. നസീമ ,ജെ .ജയലാൽ ,ഗ്രാമ പഞ്ചായത്ത് സെക്രട്ടറി പി. വി. വിനോദ് എന്നിവർ സംസാരിച്ചു. ഐ ആർ ടി സി , ഇ എം സി, അനർട്ട് എന്നീ ഏജൻസികളുടെ പ്രതിനിധികൾ പങ്കെടുത്തു.