പ്രതിഷേധ പ്രകടനം

Tuesday 07 February 2023 1:43 AM IST
ഓട്ടോറിക്ഷാ വർക്കേഴ്‌സ് യൂണിയൻ നേതൃത്വത്തിൽ ആലപ്പുഴയിൽ പ്രതിഷേധ പ്രകടനം എ.ഐ.ടി.യു.സി ജില്ല പ്രസിഡന്റ് അഡ്വ: വി.മോഹൻദാസ് ഉദ്ഘാടനം ചെയ്യുന്നു

ആലപ്പുഴ: സംസ്ഥാന ബഡ്ജറ്റിൽ ഇന്ധന സെസ് രണ്ട് രൂപ പ്രഖ്യാപിച്ചതിൽ പ്രതിഷേധിച്ച് ആലപ്പി ഡിസ്ട്രിക് ഓട്ടോറിക്ഷാ വർക്കേഴ്‌സ് യൂണിയൻ (എ.ഐ.ടി.യു.സി)യുടെ നേതൃത്വത്തിൽ ആലപ്പുഴയിൽ പ്രതിഷേധ പ്രകടനവും, സമ്മേളനവും നടത്തി. സെസ്‌നടപ്പിൽ വരുന്നതോടെ ഇന്ധനവില വർദ്ധിച്ച് ഈ രംഗത്ത് പണിയെടുക്കുന്നവർ കൂടുതൽ ജീവിത ക്ലേശം അനുഭവിക്കേണ്ടി വരുമെന്നുo, ഓട്ടോറിക്ഷായുടെ പ്രതിവർഷ റോഡ് ടാക്‌സ് 50 ശതമാനമാക്കി നൽകണമെന്നും സമരം ഉദ്ഘാനം ചെയ്ത എ.ഐ.ടി.യു.സി ജില്ല പ്രസിഡന്റ് അഡ്വ. വി.മോഹൻദാസ് പറഞ്ഞു.ജില്ല പ്രസിഡന്റ് ഡി.പി.മധു അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ബി.നസീർ, വൈസ് പ്രസിഡന്റ് ഇ.ഇസ്ഹാഖ് എന്നിവർ പ്രസംഗിച്ചു. സജീവ്, വിൻസന്റ്, ബിജുകുട്ടൻ, നിസാർ എന്നിവർ നേതൃത്വം നൽകി.