ഹരിതകർമ്മ സേന പ്രവർത്തനം തുടങ്ങി

Tuesday 07 February 2023 1:44 AM IST
H

ചാരുംമൂട്. ചുനക്കര പഞ്ചായത്തിൽ ഹരിത കർമ്മ സേനയുടെ പ്രവർത്തനം 3 സോണുകളായി ആരംഭിച്ചു.

15 വാർഡിലെയും ഹരിത കർമ്മ സേന അംഗങ്ങളെ നോർത്ത് സോൺ, മിഡിൽ സോൺ,സൗത്ത് സോൺ എന്നിങ്ങനെ മൂന്ന് ആയാണ് തിരിച്ചിട്ടുള്ളത് . സൗത്ത് സോണിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് അഡ്വ.കെ.ആർ.അനിൽകുമാർ നിർവഹിച്ചു.

ഉപയോഗം കഴിഞ്ഞ പ്ലാസ്റ്റിക് സാധനങ്ങൾ ഹരിത കർമ്മ സേനയെ എല്പിക്കാൻ എല്ലാവരും സഹകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു

സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.കെ.രാധാകൃഷ്ണൻ, രതീഷ് കുമാർ കൈലാസം എന്നിവർ പങ്കെടുത്തു.