സുപ്രീംകോടതിക്ക് 5 പുതിയ ജഡ്ജിമാർ

Monday 06 February 2023 11:47 PM IST

ന്യൂഡൽഹി : സുപ്രീംകോടതിയിൽ അഞ്ച് പുതിയ ജഡ്‌ജിമാർ കൂടി സത്യപ്രതിജ്ഞ ചെയ്‌ത് ചുമതലയേറ്റു. ഇതോടെ ജഡ്‌ജിമാരുടെ എണ്ണം 32 ആയി. രണ്ട് ഒഴിവുകൾ ഇനി നികത്താനുണ്ട്.

ജസ്റ്റിസുമാരായ പങ്കജ് മിത്തൽ, സഞ്ജയ് കരോൽ,​ പി.വി. സഞ്ജയ് കുമാർ, മനോജ് മിശ്ര എന്നിവർ ദൈവനാമത്തിലും ജസ്റ്റിസ് അഹ്സാനുദ്ദീൻ അമാനുള്ള ഭരണഘടനയെ മുൻനിറുത്തിയുമാണ് സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേറ്റത്. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് സത്യവാചകം ചൊല്ലിക്കൊടുത്തു.

ഡിസംബർ 13ന് നൽകിയ കൊളീജിയം ശുപാർശയിൽ തീരുമാനം വൈകുന്നതിൽ സുപ്രീംകോടതി രൂക്ഷമായ അതൃപ്‌തി പ്രകടിപ്പിച്ചതിന് പിന്നാലെയാണ് കേന്ദ്രസർക്കാർ അഞ്ച് ജഡ്‌ജിമാരെ നിയമിച്ച് കഴിഞ്ഞ ദിവസം വിജ്ഞാപനമിറക്കിയത്.

സുപ്രീംകോടതിക്ക് അനുവദിച്ചിട്ടുളള ജ‌‌ഡ്ജിമാരുടെ എണ്ണം 34 ആണ്. ബാക്കിയുളള രണ്ട് ഒഴിവുകളിലേക്ക് അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് രാജേഷ് ബിന്ദൽ, ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അരവിന്ദ് കുമാർ എന്നിവരുടെ പേരുകൾ സുപ്രീംകോടതി കൊളീജിയം കേന്ദ്രസർക്കാരിന് നൽകിയിട്ടുണ്ട്. ഇവരുടെ നിയമന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല. ജനുവരി 31നാണ് ഇരുവരുടെയും പേരുകൾ കൈമാറിയത്.

ജസ്റ്റിസ് രാജേഷ് ബിന്ദലിന്റെ പേര് ഏകകണ്ഠമായാണ് ആറംഗ കൊളീജിയം ശുപാർശ ചെയ്‌തത്. എന്നാൽ, ജസ്റ്റിസ് അരവിന്ദ് കുമാറിന്റെ പേര് പിന്നീട് ഒരവസരത്തിൽ പരിഗണിക്കാമെന്ന് കൊളീജിയം അംഗം ജസ്റ്റിസ് കെ.എം. ജോസഫ് അഭിപ്രായപ്പെട്ടിരുന്നു.

പ​ര​വ​ശ​നാ​യെ​ന്ന് ​ജ​ഡ്ജി സ​ത്യ​പ്ര​തി​ജ്ഞ​യ്ക്കി​ടെ​ ​ത​നി​ക്ക് ടെ​ൻ​ഷ​ൻ​ ​കൊ​ണ്ട് ​വ​യ​റ്റി​ൽ​ ​അ​സ്വ​സ്ഥ​ത​ ​അ​നു​ഭ​വ​പ്പെ​ട്ടു​വെ​ന്ന് ​ചീ​ഫ് ​ജ​സ്റ്റി​സ് ​ഡി.​വൈ.​ ​ച​ന്ദ്ര​ചൂ​ഡി​നോ​ട് ​ ഒരു ജഡ്ജി​ പ​റ​ഞ്ഞ​ത് ​മൈ​ക്കി​ലൂ​ടെ​ ​കേ​ട്ട​ത് ​ചി​രി​ ​പ​ട​ർ​ത്തി.​ ​സു​പ്രീം​കോ​ട​തി​ ​ജ​‌​ഡ്‌​ജി​യാ​യി​ ​ചു​മ​ത​ല​യേ​റ്റ​പ്പോ​ൾ​ ​ത​നി​ക്കും​ ​ഇ​ത്ത​രം​ ​അ​നു​ഭ​വ​മു​ണ്ടാ​യി​ട്ടു​ണ്ടെ​ന്ന് ​പ​റ​ഞ്ഞ് ​ചീ​ഫ് ​ജ​സ്റ്റി​സ് ​ ജഡ്ജി​യെ ആ​ശ്വ​സി​പ്പി​ച്ച​തി​നൊ​പ്പം പ​വി​ത്ര​മാ​യ,​​​ ​ച​രി​ത്ര​പ​ര​മാ​യ​ ​മു​ഹൂ​‌​ർ​ത്ത​മാ​ണി​തെ​ന്നും​ ​കൂ​ട്ടി​ച്ചേ​ർ​ത്തു.