ഡീസൽ വില വർദ്ധന പിൻവലിക്കണം
Tuesday 07 February 2023 12:02 AM IST
മാവേലിക്കര : കൊവിഡിന് ശേഷം യാത്രക്കാരിലുണ്ടായ കുറവും ഇന്ധന വില അടക്കമുള്ള ചിലവുകളും പ്രതിസന്ധിയിലാക്കിയ ബസ് വ്യവസായം പുതിയ ഡീസൽ വില വർധനവോടു കൂടി നിശ്ചലമാകുന്ന സ്ഥിതിയാണെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. പുതിയതായി ഏർപ്പെടുത്തുന്ന സെസ് പിൻവലിച്ചും വിദ്യാർത്ഥികളുടെ ചാർജ് വർധിപ്പിച്ചും പൊതു ഗതാഗതത്തെ സംരക്ഷിക്കണമെന്ന് അസോസിയേഷൻ ജില്ലാ കമ്മററി ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് പാലമുറ്റത്ത് വിജയകുമാർ അദ്ധ്യക്ഷനായി. സെക്രട്ടറി ദിനേശ് കുമാർ, ഡി.രഘുനാഥ പിള്ള, ഷാജിമോൻ, വി.രാധാകൃഷ്ണൻ, അനന്തകുമാര പണിക്കർ, സജീവ് പുല്ലുകുളങ്ങര, കെ.ജി നടരാജൻ, വർഗീസ് മട്ടയ്ക്കൽ, എ.ഗോപു, ആർ.സതീഷ് എന്നിവർ സംസാരിച്ചു.