തുർക്കി ദുരന്തം; എംബസിയിലെത്തി അനുശോചിച്ച് മുരളീധരൻ

Tuesday 07 February 2023 2:04 AM IST

ന്യൂഡൽഹി: ഭൂകമ്പ ദുരന്തത്തിൽ തുർക്കി എംബസിയിലെത്തി ദു:ഖം രേഖപ്പെടുത്തി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. തുർക്കി അംബാസഡർ ഫിരത് സുനേലിനെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പിന്തുണ അറിയിച്ചു. ജീവഹാനിയും നാശനഷ്ടങ്ങളും സംബന്ധിച്ച റിപ്പോർട്ടുകൾ വേദനാജനകമെന്ന് മുരളീധരൻ പറഞ്ഞു. എല്ലാ സഹായവും ചെയ്യാൻ ഇന്ത്യ തയ്യാറാണെന്നും ഇന്ത്യൻ ജനത തുർക്കിക്ക് ഒപ്പമുണ്ടെന്നും വി.മുരളീധരൻ പറഞ്ഞു.

ആവശ്യമുള്ള സമയത്ത് സഹായത്തിനെത്തുന്നവനാണ് യഥാർത്ഥ സുഹൃത്തെന്ന് അംബാസഡർ ഫിരത് സുനേൽ പ്രതികരിച്ചു. ദോസ്ത് എന്നത് തുർക്കി ഭാഷയിലും ഹിന്ദിയിലും ഒരേ പോലെയുള്ള പദമാണെന്നും പ്രധാനമന്ത്രി, കേന്ദ്രമന്ത്രിമാരായ ഡോ.എസ്. ജയശങ്കർ, വി.മുരളീധരൻ എന്നിവരെ ടാഗ് ചെയ്ത് ഫിരത് സുനേൽ വ്യക്തമാക്കി.

Advertisement
Advertisement