സ്കൂളുകൾ അടച്ചു
Tuesday 07 February 2023 2:04 AM IST
തുർക്കിയിൽ ഭൂകമ്പം ബാധിച്ച ഗാസിയാൻടെപ്, കഹ്റാമാൻമരാസ്, ഹാതെയ്, ഒസ്മാനിയേ, അഡിയാമൻ, മലാത്യ, സാൻലിയൂർഫ, അദാന, ദിയാർബാകിർ, കിലിസ് എന്നീ പത്ത് നഗരങ്ങളിലും പ്രവിശ്യകളിലും സ്കൂളുകളുടെ പ്രവർത്തനം ഒരാഴ്ചത്തേക്ക് നിറുത്തിവച്ചതായി രാജ്യത്തെ വൈസ് പ്രസിഡന്റ് ഫൗട്ട് ഓക്‌ടെയ് അറിയിച്ചു. ഹാതെയ് പ്രവിശ്യയിലെ വിമാനത്താവളത്തിലെ പ്രവർത്തനവും നിറുത്തി. അതേ സമയം, മറാഷ്, ആന്റെപ് വിമാനത്താവളങ്ങളിൽ സിവിലിയൻ സർവീസുകൾ നിറുത്തിവച്ചു.