പ്രവചിച്ചു, മൂന്ന് ദിവസം മുമ്പേ !

Tuesday 07 February 2023 2:13 AM IST

ഇസ്താംബുൾ: ഇന്നലെ തുർക്കിയേയും സിറിയയേയും നടുക്കിയ ഭൂകമ്പത്തെ പറ്റി ഒരാൾ മുൻകൂട്ടി പ്രവചിച്ചിരുന്നു. അതും മൂന്ന് ദിവസങ്ങൾക്ക് മുമ്പേ.! ഭൂമിയിലെ സീസ്മിക് പ്രവർത്തനങ്ങളെ പറ്റി പഠനം നടത്തുന്നെന്ന് അവകാശപ്പെടുന്ന ഡച്ച് ഗവേഷകനായ ഫ്രാങ്ക് ഹൂബർബീറ്റ്സ് ആണത്. തെക്ക് - മദ്ധ്യ തുർക്കിയിലും സിറിയയിലും ഉടനെയോ അല്ലെങ്കിൽ അധികം വൈകാതെയോ 7.5 തീവ്രതയിലെ ഭൂകമ്പം പ്രതീക്ഷിക്കാമെന്നായിരുന്നു ഇദ്ദേഹത്തിന്റെ ട്വിറ്റർ പോസ്റ്റ്. എന്നാൽ ഇതിന്റെ ആധികാരികത സ്ഥിരീകരിച്ചിട്ടില്ല. ഇദ്ദേഹത്തിന്റെ പ്രവചനങ്ങൾ കൃത്യതയില്ലാത്തതാണെന്നും അശാസ്ത്രീയമായി പ്രവചനങ്ങൾ നടത്തുന്ന ഇദ്ദേഹത്തെ ഗവേഷകർ അംഗീകരിച്ചിട്ടില്ലെന്നും ചിലർ ആക്ഷേപമുന്നയിക്കുന്നുണ്ട്.