അനശ്വരയുടെ മുംബെയ് ഡെയ്സ്

Wednesday 08 February 2023 1:01 AM IST

സുഹൃത്തുക്കൾക്കൊപ്പം മുംബെയിൽ അടിച്ചുപൊളിക്കുകയാണ് മലയാളികളുടെ യുവതാരം അനശ്വര രാജൻ. സമൂഹമാദ്ധ്യമത്തിൽ അനശ്വര പങ്കുവച്ച ചിത്രങ്ങൾ ശ്രദ്ധ നേടിക്കഴിഞ്ഞു. അടുത്തിടെ ഗ്ളാമറസ് ഫോട്ടോഷൂട്ട് ചിത്രങ്ങൾ താരം പങ്കുവച്ചിരുന്നു. ചുവന്ന ബ്ളൗസ് അണിഞ്ഞ് അതിസുന്ദരിയായാണ് അനശ്വര പ്രത്യക്ഷപ്പെട്ടത്. ബാലതാരമായി എത്തി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ അനശ്വര രാജൻ 2019 ലെ വലിയ വിജയ ചിത്രങ്ങളിലൊന്നായിരുന്ന തണ്ണീർമത്തൻ ദിനങ്ങളിലെ കീർത്തി എന്ന നായികവേഷത്തിലൂടെയാണ് കൈയടി നേടുന്നത്. വാങ്ക് , ആദ്യരാത്രി, സൂപ്പർ ശരണ്യ, അവിയൽ, മൈക്ക് എന്നിവയാണ് അനശ്വരയുടേതായി പുറത്തിറങ്ങിയ ചിത്രങ്ങൾ. സൂപ്പർ ശരണ്യയ്ക്കുശേഷം അർജുൻ അശോകൻ, മമിത ബൈജു എന്നിവരോടൊപ്പം അനശ്വര അഭിനയിച്ച പ്രണയവിലാസം ഫെബ്രുവരി 17ന് റിലീസ് ചെയ്യും.