പരിശീലനത്തിൽ മുഴുകി ക്യാപ്ടൻ കൂൾ

Wednesday 08 February 2023 1:05 AM IST

സെലിബ്രിറ്റി ക്രിക്കറ്റ് ഉടൻ ആരംഭിക്കുന്നതിന്റെ ആവേശത്തിലാണ് പ്രേക്ഷകർ. ചിത്രീകരണ തിരക്കിൽനിന്നെല്ലാം ഇടവേളയെടുത്ത് പരിശീലനത്തിൽ മുഴുകിയിരിക്കുകയാണ് ടീം ക്യാപ്ടനായി എത്തുന്ന കുഞ്ചാക്കോ ബോബൻ.ബാറ്റിംഗ്, ബോളിങ്ങ്, ഫീൽഡിങ്ങ് എന്നിവയിൽ പരിശീലനം നേടുകയാണ് ചാക്കോച്ചൻ. താരങ്ങളെല്ലാവരും ഒന്നിച്ച് എത്തിയ കർട്ടൺ റൈസിന്റെ ചിത്രങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. പരിശീലനത്തിൽ ഏർപ്പെടുന്ന താരങ്ങളുടെ വീഡിയോ മുൻപ് ശ്രദ്ധ നേടിയിരുന്നു. ഫെബ്രുവരി 18 നാണ് ലീഗ് ആരംഭിക്കുന്നത്. താരങ്ങൾ എല്ലാവരും ഒന്നിച്ച് മൈതാനത്ത് ഇറങ്ങുന്നത് കാണാനുള്ള ആകാംക്ഷയിലാണ് ആരാധകർ. ഉണ്ണി മുകുന്ദൻ, രാജീവ് പിള്ള, അർജൻ നന്ദകുമാർ, സിദ്ധാർത്ഥ് മേനോൻ, വിവേക് ഗോപൻ, ഷഫീഖ് റഹ്‌മാൻ, വിനു മോഹൻ, സൈജു കുറുപ്പ്, ആന്റണി വർഗീസ്, നിഖിൽ കെ. മേനോൻ, ജീൻ പോൾലാൽ, പ്രജോദ് കലാഭവൻ, പ്രശാന്ത് അലക്സാണ്ടർ, സഞ്ജു ശിവറാം എന്നിവരാണ് ടീം അംഗങ്ങൾ. മനു ചന്ദ്രനാണ് പരിശീലകൻ.