പാട്യത്ത് ജീപ്പ് മറിഞ്ഞ് രണ്ടു പേർക്ക് പരുക്ക്

Tuesday 07 February 2023 10:02 PM IST

കൂത്തുപറമ്പ് : പാട്യത്തിന് സമീപം ബൊലേറോ ജീപ്പ് നിയന്ത്രണം വിട്ടു മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക്. കാൽനടയാത്രക്കാരനും ഡ്രൈവർക്കുമാണ് പരിക്കേറ്റത് പരിക്കേറ്റവരെ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചക്ക് 2.45 ഓടെയായിരുന്നു അപകടം.പാനൂർ ഭാഗത്തുനിന്നും കൂത്തുപറമ്പ് ഭാഗത്തേക്ക് പോവുകയായിരുന്ന വാഹനമാണ് പാട്യം ശാരദാസ് സ്റ്റോപ്പിന് സമീപം മറിഞ്ഞത്. അപകടത്തിൽ കാൽനടയാത്രക്കാരനായ ശരവണനും വാഹന ഡ്രൈവർ പെരിങ്ങത്തൂരിലെ മുഹമ്മദിനുമാണ് പരിക്കേറ്റത്. ഇരുവരെയും കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായതിനെ തുടർന്ന് ശരവണനെ കണ്ണൂർ ഗവ: മെഡിക്കൽ കോളേജിലേക്ക് മാറ്റി. പെരിങ്ങത്തൂരിൽ നിന്നും അലൂമിനിയം ഫാബ്രിക്കേഷനുമായി കൂത്തുപറമ്പിലേക്ക് വരികയായിരുന്ന ബൊലേറോ വാഹനമാണ് അപകടത്തിൽപ്പെട്ടത് . സമീപത്തെ തട്ടുകടയിൽ നിന്നും ചായ കുടിച്ചത് ശേഷം റോഡ് മുറിച്ച് കടക്കുന്നതിനിടയായിരുന്നു ശരവണനെ വാഹനം ഇടിച്ചത്.