കെ.എസ്.എസ്.പി.എ സത്യാഗ്രഹം
കാഞ്ഞങ്ങാട്: പെൻഷൻകാരുടെ ആവശ്യങ്ങൾ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേരളാ സ്റ്റേറ്റ് സർവ്വീസ് പെൻഷനേർസ് അസോസിയേഷൻ കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി സബ് ട്രഷറിക്ക് മുമ്പിൽ സത്യാഗ്രഹം സംഘടിപ്പിച്ചു. ഡോ.ഖാദർ മാങ്ങാട് ഉദ്ഘാടനം ചെയ്തു.കാഞ്ഞങ്ങാട് നിയോജക മണ്ഡലം പ്രസിഡന്റ് സി.പി.ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കാസർകോട് ജില്ലാകോൺഗ്രസ് സെക്രട്ടറി പി.വി.സുരേഷ്,മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് കെ.പി.ബാലകൃഷ്ണൻ,മുൻ നഗരസഭാചെയർമാൻമാരായ വി.ഗോപി, നെഹ്റു കോളേജ് മുൻ പ്രിൻസിപ്പാൾ ഡോ.വി.ഗംഗാധരൻ, അന്നക്കുട്ടി വർഗ്ഗീസ്, സി.രത്നാകരൻ, യുശേഖരൻനായർ ,കെ.പി.മുരളീധരൻ എന്നിവർ സംസാരിച്ചു.കെ.ഗോപി സ്വാഗതം പറഞ്ഞു. കെ.കെ.രാജഗോപാലൻ , കുഞ്ഞാമിന എം. ഇ.വി.പത്മനാഭൻ , ട്രഷറർ വി.രാധാകൃഷ്ണൻ, എൻ.കെ.ബാബുരാജ്, പി.രാധാലക്ഷ്മി,എൻ.ബാലകൃഷ്ണൻ നായർ, സി.പി കുഞ്ഞിനാരായണൻ നായർ, രമേശൻ കെ, കെ.വികുഞ്ഞികൃഷ്ണൻ കെ.കുഞ്ഞികൃഷ്ണൻ, എം.കെശോഭനാകുമാരി,പി.കെ.ചന്ദ്രശേഖരൻ എന്നിവർ നേതൃത്വം നൽകി.