മതസൗഹാർദ്ദ രാഷ്ട്രീയ സമ്മേളനം
Tuesday 07 February 2023 10:12 PM IST
കണ്ണൂർ: ഗ്ലോബൽ ഇന്ത്യൻ അസ്സോസിയേഷന്റെ ആദ്യ മതസൗഹാർദ്ദ രാഷ്ട്രീയ സമ്മേളനം 11ന് കണ്ണൂർ കാൾടെക്സിലെ നോർത്ത് മലബാർ ചേമ്പർ ഓഫ് കോമേഴ്‌സ് ഓഡിറ്റോറിയത്തിൽ രാവിലെ 9.30 മുതൽ ഉച്ചക്ക് 1.30 വരെയായി നടക്കും. പരിപാടിയുടെ പോസ്റ്റർ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പി പ്രകാശനം ചെയ്തു.മാർച്ച് പന്ത്രണ്ട് കോഴിക്കോട് , മാർച്ച് 19 കോട്ടയം, ഏപ്രിൽ 16 കൊല്ലം, ഏപ്രിൽ 23 എറണാകുളം , മേയ് 7 ആലപ്പുഴ , മേയ് 14 തൃശൂർ , മേയ് 21 ഇടുക്കി , ജൂൺ 4 വയനാട്, ജൂൺ 11 പാലക്കാട് , ജൂൺ 18 കാസർകോട് , ജൂൺ 25 മലപ്പുറം, ജൂലായ് 2 പത്തനംതിട്ട , ജൂലായ് 9 തിരുവനന്തപുരം എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ സമ്മേളനങ്ങളുടെ തീയതി.ഫോൺ:9072795547.