കെ.എസ്.ആർ.ടി.സി ജീവനക്കാർ മാർച്ച് നടത്തി

Tuesday 07 February 2023 10:16 PM IST

കണ്ണൂർ: കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ശമ്പളം കൃത്യമായി നൽകാത്തതിൽ പ്രതിഷേധിച്ചും നിയമവിരുദ്ധ സിംഗിൾ ഡ്യൂട്ടി പരിഷ്കരണം പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് കണ്ണൂർ ജില്ലാ ഓഫീസിലേക്ക് ട്രാൻസ്‌പോർട്ട് ഡെമോക്രാറ്റിക്ക് ഫെഡറേഷന്റെ നേതൃത്വത്തിൽ കണ്ണൂർ ജില്ലാ ഓഫീസ് മാർച്ച് നടത്തി. ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ്‌ ഡോ:ജോസ് ജോർജ് പ്ലാത്തോട്ടം ഉദ്ഘാടനം ചെയ്തു. കെ.എസ്.ആർ.ടി.സിക്ക് പുതിയ ബസുകൾ നൽകണമെന്നും, റൂട്ടുകൾ സ്വകാര്യ വ്യക്തികൾക്ക് നൽകുവാനുള്ള തീരുമാനവും മെക്കാനിക്കിന്റെ പുതുക്കിയ വർക്ക് നോംസ് പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഐ.എൻ.ടി.യു.സി ജില്ലാ ട്രഷറർ എം.വി.പ്രേമരാജൻ, നിയോജകമണ്ഡലം പ്രസിഡന്റ്‌ പ്രേംജിത്ത് പൂച്ചാലി, ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയൻ(ഐ.എൻ.ടി.യു.സി) സംസ്ഥാന സെക്രട്ടറി എ.എൻ. രാജേഷ്,വി. മനോജ്‌, എം.ഹാഷിം, രാജു ചത്തോത്ത്,ടി.കമലാക്ഷൻ, കെ.രജീഷ്, ടി.കെ.റീനീഷ് ബാബു, എന്നിവർ സംസാരിച്ചു.