യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ

Wednesday 08 February 2023 1:22 AM IST

തിരുവനന്തപുരം: മാനേജ്മെന്റുകൾ ദുരുപയോഗം ചെയ്യുന്ന ലേബർ കോൺട്രാക്ട് നിയമങ്ങൾ അവസാനിപ്പിക്കണമെന്ന് സ്റ്റേറ്റ് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ ( യു.എൻ.എ ) ചെയർമാൻ അരവിന്ദ് നാരായണൻ പ്രസ് ക്ലബിൽ നടന്ന വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. മിനിമം വേജ് അനുസരിച്ച് ഒരുവർഷം നൽകേണ്ടിയിരുന്ന 400 രൂപ പോലും നൽകാത്ത മാനേജ്മെന്റുകൾക്കെതിരെ പ്രതിഷേധിക്കും. ഇതിനായി നാളെ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാളയത്ത് നടത്തുന്ന സമരപ്രഖ്യാപന കൺവെൻഷനും പ്രകടനജാഥയും വൈകിട്ട് 3ന് യു.എൻ.എ ദേശീയ പ്രസിഡന്റ് ജാസ്‌മിൻ ഷാ ഉദ്ഘാടനം ചെയ്യും. വാർത്താസമ്മേളനത്തിൽ ശ്രുതി ബി.നായർ, ശ്രുതി എസ്.നായർ, അരവിന്ദ്, രാം സുന്ദർ, ആദർശ് തുടങ്ങിയവർ പങ്കെടുത്തു.