കാളിദാസയുടെ കവിയരങ്ങും പുസ്തകപ്രകാശനവും
Wednesday 08 February 2023 1:16 AM IST
കടയ്ക്കാവൂർ: കാളിദാസ സാഹിത്യസമിതിയും വക്കം ഖാദർ റിസർച്ച് ലൈബ്രറിയും സംയുക്തമായി സംഘടിപ്പിക്കുന്ന പ്രതിമാസ പരിപാടിയുടെ ഭാഗമായി വക്കം ഖാദർ സ്മാരക ഹാളിൽ 11ന് രാവിലെ 9മുതൽ കവിയരങ്ങും പുസ്തകപ്രകാശനവും സംഘടിപ്പിക്കും. കവിയരങ്ങ് ഓരനെല്ലൂർ ബാബു ഉദ്ഘാടനം ചെയ്യും. അശോകൻ കായിക്കര രചിച്ച ദൈവത്തിന്റെ കാൽപാട് എന്ന കവിതാസമാഹാരം പിന്നണി ഗായിക ലൗലിജനാർദ്ദനൻ സംഗീത സംവിധായകനും ഗായകനുമായ പാർത്ഥസാരഥിക്ക് നൽകി പ്രകാശനം ചെയ്യും. വക്കം സുകുമാരൻ അദ്ധ്യക്ഷത വഹിക്കും. വർക്കല ഗോപാലകൃഷ്ണൻ മുഖ്യപ്രഭാഷകനാകും. സുജകമല പുസ്തക പരിചയം നിർവഹിക്കും. എ. വി. ബാഹുലേയൻ, വിജയൻ പാലാഴി, കെ. രാധാകൃഷ്ണൻ, ആർ. പ്രദീപ്, കെ. ജെയിൻ എന്നിവർ സംസാരിക്കും.