ലക്ഷ്മിമംഗലം അവാർഡ് ഫോർ എക്സലൻസ് ശ്രീകുമാരൻ തമ്പിക്ക്

Wednesday 08 February 2023 1:22 AM IST

ഉഴമലയ്ക്കൽ:എസ്.എൻ.ഡി.പി യോഗം ഉഴമലയ്ക്കൽ ശാഖയിലെ ഉഴമലയ്ക്കൽ ലക്ഷ്മീമംഗലം ദേവീക്ഷേത്രത്തിലെ തിരുവാതിര മഹോത്സവത്തോടുബന്ധിച്ചുള്ള ഈ വർഷത്തെ ലക്ഷ്മിമംഗലം അവാർഡ് ഫോർ എക്സലൻസ് ഗാനരചയിതാവും സംഗീത സംവിധായകനുമായ ശ്രീകുമാരൻ തമ്പിക്ക് നൽകാൻ അവാർഡ് കമ്മിറ്റി തീരിമാനിച്ചു.25,000രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്.തിരുവാതിര മഹോത്സവത്തോടനുബന്ധിച്ച 25ന് നടക്കുന്ന സാംസ്ക്കാരിക സമ്മേളനത്തിൽ മന്ത്രി വി.ശിവൻകുട്ടി അവാർഡ് സമ്മാനിക്കും.ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ,അടൂർ പ്രകാശ്.എം.പി,എം.എൽ.എമാരായ ജി.സ്റ്റീഫൻ,വി.കെ.പ്രശാന്ത്,കവി മുരുകൻ കാട്ടാക്കട എന്നിവർ ചടങ്ങിൽ പങ്കെടുക്കും.