ആവേശക്കാഴ്ച്ചയായി തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ

Wednesday 08 February 2023 12:00 AM IST

കയ്പമംഗലം: പകൽപ്പൂരത്തിൽ ആവേശക്കാഴ്ച്ചയായി തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ. പെരിഞ്ഞനം എസ്.എസ്.ഡി.പി സമാജം സുബ്രഹ്മണ്യ ക്ഷേത്രത്തിൽ തൈപ്പൂയ മഹോത്സവത്തോടനുബന്ധിച്ച് നടന്ന പകൽപ്പൂരത്തിലാണ് ഗജവീരൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ഭഗവാന്റെ തിടമ്പേറ്റി എത്തിയത്.

ചിറയ്ക്കൽ പരമേശ്വരൻ, മീനാട് വിനായകൻ, ഇത്തിത്താനം വിഷ്ണുനാരായണൻ, ചാമപ്പുഴ ഉണ്ണിക്കൃഷ്ണൻ എന്നീ ഗജവീരന്മാർ തെച്ചിക്കോട്ടുകാവിന് ഇടത്തും വലത്തുമായി അണിനിരന്നു. തൃപ്രയാർ അനിയൻ മാരാരുടെ നേതൃത്വത്തിൽ 75 കലാകാരന്മാർ ചേർന്ന് മേളമൊരുക്കിയത് പൂയത്തെ അത്യാകർഷകമാക്കി. തീരദേശത്ത് ഏറെക്കാലത്തിന് ശേഷമെത്തിയ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ കാണാൻ നിരവധി പേരാണ് ക്ഷേത്രത്തിൽ എത്തിയത്.