വാമനപുരത്തിന് 10.5 കോടിയുടെ പ്രവൃത്തികൾക്ക് അനുമതി
Wednesday 08 February 2023 1:00 AM IST
വെഞ്ഞാറമൂട്:ബഡ്ജറ്റിൽ വാമനപുരത്തിന് 10.5 കോടിയുടെ പ്രവൃത്തികൾക്ക് അനുമതി.പുല്ലമ്പാറ പഞ്ചായത്തിലെ പുല്ലമ്പാറ എഫ്.എച്ച്.സി കെട്ടിട നിർമ്മാണം(2.5 കോടി),നന്ദിയോട് പഞ്ചായത്തിലെ കോതകുളങ്ങര - ചെമ്പൻകോട് - നീർപ്പാറ - താന്നിമൂട് റോഡ് നവീകരണം (2 കോടി),പാങ്ങോട് പഞ്ചായത്തിലെ ചെറ്റക്കടമുക്ക് - പാകിസ്ഥാൻ മുക്ക് -കൊച്ചാലുംമൂട് - ചടയൻമുക്ക് റോഡ് നവീകരണം (2 കോടി), നെല്ലനാട് പഞ്ചായത്തിലെ ആലന്തറ നീന്തൽകുള നവീകരണം(1 കോടി),പാങ്ങോട് പഞ്ചായത്തിലെ ഭരതന്നൂർ സ്റ്റേഡിയം നവീകരണം (1 കോടി, പെരിങ്ങമ്മല പഞ്ചായത്തിലെ ഇടിഞ്ഞാർ ഗവൺമെന്റ് ട്രൈബൽ ഹൈസ്കൂൾ കെട്ടിട നിർമ്മാണത്തിന്(1 കോടി)പനവൂരിൽ അഗ്രോ സർവീസ് സെന്റർ കെട്ടിടം നവീകരണം (1 കോടി)എന്നീ പദ്ധതികൾക്കാണ് ബഡ്ജറ്റിൽ തുക വകയിരുത്തിയിട്ടുള്ളത്.