സഹകരണ പ്രസ്ഥാനമെന്നും സാധാരണക്കാരുടെ ആശ്രയം: മന്ത്രി വിൻ.എൻ വാസവൻ
Wednesday 08 February 2023 1:00 AM IST
കഴക്കൂട്ടം: സഹരണ പ്രസ്ഥാനം സാധാരണക്കാരുടെ പ്രശ്നങ്ങൾക്ക് പരിഹാരമാകുന്ന ശക്തി സ്രോതസായി മാറിയെന്ന് വി.എൻ വാസവൻ പറഞ്ഞു. ഗവൺമെന്റ് എംപ്ളോയീസ് സഹകരണ സംഘത്തിന്റെ കഴക്കൂട്ടം ശാഖയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. വിവാഹം, വിദ്യാഭ്യാസം, ചികിത്സ,കടംവീട്ടൽ തുടങ്ങിയ ആവശ്യങ്ങൾക്ക് വളരെ പെട്ടെന്ന് പണം കണ്ടെത്താൻ കഴിയുന്ന മേഖലയായി സഹകരണമേഖല വളർന്നുവെന്നും മന്ത്രി പറഞ്ഞു. ആദ്യനിക്ഷേപം കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ സ്വീകരിച്ചു. എംപ്ളോയീസ് സഹകരണ സംഘം പ്രസിഡന്റ് അജിത് സേവ്യർ അദ്ധ്യക്ഷത വഹിച്ചു. ഏരിയാ കമ്മിറ്റി സെക്രട്ടറി ശ്രീകാര്യം അനിൽ, ജനറൽ സെക്രട്ടറി എൻ.ടി ശിവരാജൻ, പി. സുരേഷ്കുമാർ, ഇ.നിസാമുദ്ദീൻ, കെ.മഹേശ്വരൻനായർ തുടങ്ങിയവർ പങ്കെടുത്തു.