കോൺഗ്രസ് പ്രതിഷേധം

Wednesday 08 February 2023 12:21 AM IST
പ്രതിഷേധം

കുട്ടനാട് : സംസ്ഥാന ബഡ്ജറ്റിനെതിരെ കോൺഗ്രസ് നീലമ്പേരൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഈരയിൽ നടന്ന പ്രതിഷേധ പ്രകടനം ഡി.സി.സി ജനറൽ സെക്രട്ടറി കെ.ഗോപകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.നാരായണൻ തമ്പി അദ്ധ്യക്ഷനായി.. ഡി .സി.സി ജനറൽസെക്രട്ടറി പി.ടി.സ്കറിയ, ബോബൻ തയ്യിൽ,സക്കറിയാസ് വെരുവിച്ചേരി, എം. വിശ്വനാഥപിള്ള, സെബാസ്റ്റ്യൻ പയറ്റുപാക്ക തുടങ്ങിയവർ സംസാരിച്ചു. ടിറ്റോ എബ്രഹാം സ്വാഗതവും കെ.ഇ.ചെറിയാൻ നന്ദിയും പറഞ്ഞു.