താലൂക്കാശുപത്രി സൂപ്രണ്ടിനെ യൂത്ത് കോൺഗ്രസ് ഉപരോധിച്ചു

Wednesday 08 February 2023 12:22 AM IST
താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാർ രോഗികളിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ചേർത്തല ടൗൺ ഈസ്​റ്റ് മണ്ഡലം കമ്മ​റ്റിയുടെ നേതൃത്വത്തിൽ താലൂക്കാശുപത്രി സൂപ്രണ്ടിനെ ഉപരോധിച്ചപ്പോൾ

ചേർത്തല:താലൂക്ക് ആശുപത്രിയിലെ ചില ഡോക്ടർമാർ രോഗികളിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ചേർത്തല ടൗൺ ഈസ്​റ്റ് മണ്ഡലം കമ്മ​റ്റിയുടെ നേതൃത്വത്തിൽ ചേർത്തല താലൂക്കാശുപത്രി സൂപ്രണ്ടിനെ ഉപരോധിച്ചു. ഗൈനോക്കോളജിസ്​റ്റ് കെ. രാജനെ കഴിഞ്ഞ ദിവസം കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടികൂടിയിയിരുന്നു. സാധാരണക്കാരായ ആളുകളുടെ ആശ്രയ കേന്ദ്രമായ ആശുപത്രിയെ തകർക്കുന്ന ഡോക്ടർമാർക്കെതിരെ ശക്തമായ നടപടി ഉണ്ടാകണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു. രേഖാമൂലം നൽകിയ പരാതിയിൻമേൽ നടപടികൾ ഉണ്ടാകുമെന്ന സൂപ്രണ്ടിന്റെ ഉറപ്പിൻമേൽ സമരം അവസാനിപ്പിച്ചു.യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി കെ.ആർ.രൂപേഷ് ഉപരോധസമരം ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി അർജ്ജുൻ ആര്യക്കരവെളി,എൻ.എസ്.യു കോർഡിനേ​റ്റർ അഡ്വ.അജയ് ജുവൽ കുര്യാക്കോസ്,മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ആർ.രജിൻ,കെ.എസ്.യു നിയോജക മണ്ഡലം പ്രസിഡന്റ് ആർ.രവിപ്രസാദ്,അമിനുവൽ അസ്ലം എന്നിവർ നേതൃത്വം നൽകി. പ്രതീകാത്മകമായി പടിവിവര പട്ടികയുംതാലൂക്കാശുപത്രി കവാടത്തിലും സൂപ്രണ്ട് ഓഫിസിന് മുൻവശത്തും സ്ഥാപിച്ചു.