കളക്ടർക്ക് നിവേദനം നൽകി
Wednesday 08 February 2023 12:25 AM IST
അമ്പലപ്പുഴ: ദേശിയപാതാ വികസനം നടക്കുമ്പോൾ പുന്നപ്ര കളിത്തട്ട് ജംഗ്ഷനിൽ പ്രവേശന വഴിയും പെഡസ്ട്രൽ സബ് വേയും നിർമ്മിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കളക്ടർക്ക് പുന്നപ്ര പൗരസമിതിനിവേദനം നൽകി. ചെയർമാൻ ഹബീബ് തയ്യിൽ, സി.എ. സലിം, കെ.ആർ.തങ്കജി, നവാസ് പോറ്റി എന്നിവർ നിവേദകസംഘത്തിലുണ്ടായിരുന്നു. വിഷയം അടിയന്തിരമായി ദേശീയ പാത അതോറിട്ടിയുടെ ശ്രദ്ധയിൽപ്പെടുത്താമെന്ന് കളക്ടർ ഉറപ്പു നൽകിയതായി പൗരസമിതി ഭാരവാഹികൾ പറഞ്ഞു.