തലസ്ഥാനം മാറ്റണം

Wednesday 08 February 2023 12:26 AM IST
തലസ്ഥാനം

ആലപ്പുഴ : സംസ്ഥാന തലസ്ഥാനം തിരുവനന്തപുരത്തു നിന്ന് മദ്ധ്യകേരളത്തിലേക്കു മാറ്റണമെന്ന് ആവശ്യപ്പെട്ട് ഏപ്രിൽ 30ന് എറണാകുളം മറൈൻ ഡ്രൈവിൽ മലയാളിക്കൂട്ടായ്മ നടത്തുമെന്ന് വോയ്‌സ് ഓഫ് ജസ്റ്റിസ് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇതിന് മുന്നോടിയായി എല്ലാ നിയോജക മണ്ഡലങ്ങളിലും കൺവെൻഷൻ മാർച്ചിൽ പൂർത്തിയാക്കും. ആലപ്പുഴ ജില്ലാ കൺവെൻഷൻ ഈ മാസം അവസാനം നടത്തും. വാർത്താസമ്മേളനത്തിൽ ചെയർമാൻ എച്ച്.എം.ഷാ, വൈസ് ചെയർമാൻ രാധാകഷ്ണൻ കടവുങ്കൽ, ജില്ലാ ചെയർമാൻ ഖാലിദ് പുന്നപ്ര എന്നിവർ പങ്കെടുത്തു.