തപാൽ വകുപ്പിന്റെ ആധാർമേള ഇന്ന് മുതൽ

Wednesday 08 February 2023 1:33 AM IST

വെള്ളനാട്:തപാൽ വകുപ്പിന്റെ ആഭിമുഖ്യത്തിൽ വെള്ളനാട് കുളക്കോട് എസ്.എൻ.ഡി.പി ഹാളിൽ വച്ച് 8,9,10 തീയതികളിൽ ആധാർമേള നടക്കും രാവിലെ 9മുതൽ ഉച്ചയ്ക്ക് മൂന്ന് വരെയാണ് സമയം.പുതിയ ആധാർ എടുക്കുന്നതിനും ആധാറിലെ തെറ്റുകൾ തിരുത്തുന്നതിനും 5 വയസിനും 15 വയസിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് ബയോമെട്രിക്ക് അപ്പ്ഡേഷനും നിലവിലുള്ള ആധാറിൽ പേര്,ജനനത്തീയതി,അഡ്രസ്,ഫോൺ നമ്പർ തുടങ്ങിയവയിലുള്ള തിരുത്തലുകൾക്കും അവസരം ഉണ്ടാകും.ഈയവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് വെള്ളനാട് ബ്രാട്ട് പോസ്റ്റ് മാസ്റ്റർ സി.കെ.ചന്ദ്രബാബു അറിയിച്ചു.