കേന്ദ്ര സിലബസ് വിദ്യാലയങ്ങളുടെ കായികമേള കാര്യവട്ടത്ത്

Wednesday 08 February 2023 1:33 AM IST

തിരുവനന്തപുരം: സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ കേന്ദ്ര സിലബസ് അനുസരിച്ച് പ്രവർത്തിക്കുന്ന വിദ്യാലയങ്ങളുടെ സംയുക്ത കായികമേള 9, 10 തീയതികളിൽ കാര്യവട്ടം എൽ.എൻ.സി.പി.ഇ ഗ്രൗണ്ടിൽ നടക്കും. അത്‌ലറ്റിക്‌സ് വിഭാഗത്തിലാണ് മത്സരങ്ങൾ. ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കുമായി അണ്ടർ 14, അണ്ടർ 17 വിഭാഗങ്ങളിൽ മത്സരങ്ങളുണ്ടാകും. ജില്ലാതല മത്സരങ്ങളിൽ നിന്നും തിരഞ്ഞെടുക്കുന്നവരെ സംസ്ഥാനതലത്തിൽ പങ്കെടുപ്പിക്കും. വ്യക്തിഗത ഇനങ്ങളിൽ ഒരു ജില്ലയിൽ നിന്ന് ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങൾ നേടുന്നവർക്കും റിലേ ടീമിൽ ഒന്നാം സ്ഥാനം നേടുന്ന സ്‌കൂളിനും പങ്കെടുക്കാം. 9ന് വൈകിട്ട് 3.30നാണ് ഉദ്ഘാടനം. 10ന് വൈകിട്ട് 5ന് സമാപിക്കും.