നെറ്റ് സീറോ കാർബൺ പദ്ധതിക്ക് തുടക്കം 

Wednesday 08 February 2023 12:37 AM IST

കോട്ടയം: നവകേരളം പദ്ധതിയുടെ ഭാഗമായി തദ്ദേശ സ്ഥാപനങ്ങളിൽ നടപ്പാക്കുന്ന 'നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ" പദ്ധതിക്ക് ജില്ലയിൽ തുടക്കം. പദ്ധതി നടപ്പാക്കുന്ന തിരുവാർപ്പ്, വെളിയന്നൂർ, വാഴൂർ, മീനച്ചിൽ, എലിക്കുളം പഞ്ചായത്ത് അദ്ധ്യക്ഷന്മാരുടേയും സ്ഥിരം സമിതി അദ്ധ്യക്ഷന്മാരുടേയും ജില്ലാ ഉദ്യോഗസ്ഥരുടേയും യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദുവിന്റെ അദ്ധ്യക്ഷതയിൽ നടന്നു. ഹരിതകേരളം മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ജെ. അജിത് കുമാർ പദ്ധതി വിശദീകരണം ചെയ്തു. ജില്ലാ പഞ്ചായത്തു വികസന സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ മഞ്ജു സുജിത്, ഗ്രാമപഞ്ചായത്ത് അദ്ധ്യക്ഷന്മാരായ അജയൻ കെ. മേനോൻ, വി.പി. റെജി, സജാഷ് ശശി, ജോയി കുഴിപ്പാല, ഗ്രാമപഞ്ചായത്ത് സ്ഥിരസമിതി അദ്ധ്യക്ഷ സൂര്യമോൾ, ലിറ്റി മാത്യു എന്നിവർ പങ്കെടുത്തു.