ശ്രീനാരായണ ഗുരു കോളേജ് ഒഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ ക്വിസ് മത്സരം

Wednesday 08 February 2023 1:34 AM IST

ചെമ്പഴന്തി: ശ്രീനാരായണ ഗുരു കോളേജ് ഒഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ നേച്ചർ ക്ലബിന്റെ ആഭിമുഖ്യത്തിൽ 'തണ്ണീർത്തടങ്ങളുടെ സംരക്ഷണത്തിന്റെ ആവശ്യകത' എന്ന വിഷയത്തിൽ പ്രഭാഷണവും ക്വിസ് മത്സരവും സംഘടിപ്പിച്ചു. സെമിനാർ ഹാളിൽ നടന്ന പരിപാടി കോളേജ് പ്രിൻസിപ്പൽ ഡോ.ജിത. എസ്.ആർ ഉദ്ഘാടനം ചെയ്തു. കോളേജ് സ്പെഷ്യൽ ഓഫീസർ ഡോ. മോഹൻ ശ്രീകുമാർ. സി സംസാരിച്ചു. ചെമ്പഴന്തി എസ്.എൻ കോളേജ് സുവോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസർ
ഡോ.റെജി. എസ്.ആർ മുഖ്യ പ്രഭാഷണം നടത്തി. വിദ്യാർത്ഥികൾക്കായുള്ള ക്വിസ് മത്സരത്തിൽ ഹർഷവർധനൻ, അരുൺ ജി.നായർ എന്നിവർ വിജയിച്ചു. നേച്ചർ ക്ലബ്‌ കൺവീനറും കൊമേഴ്സ് വിഭാഗം അദ്ധ്യാപികയുമായ ആര്യ. എ.ടി സ്വാഗതവും പി.ടി.എ സെക്രട്ടറി ദൃശ്യ ദാസ്‌, സ്റ്റാഫ്‌ സെക്രട്ടറി അശ്വതി. എസ്.ജെ, കൊമേഴ്സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ അനിത ധർമരാജൻ എന്നിവർ പങ്കെടുത്തു.

Advertisement
Advertisement