ഒ.എൻ.വി അനുസ്മരണം

Wednesday 08 February 2023 1:34 AM IST

വർക്കല:പുരോഗമന കലാസാംസ്കാരിക പ്രവർത്തനങ്ങൾക്കും പരിസ്ഥിതി സംരക്ഷണത്തിനും മലയാളത്തിന്റെ ശ്രേഷ്ഠഭാഷാ പദവിക്കും വേണ്ടി പ്രവർത്തിച്ചയാളായിരുന്നു കവി ഒ.എൻ.വി കുറുപ്പെന്ന് യുവകലാസാഹിതി ജില്ലാ സെക്രട്ടറി അഡ്വ. സി.എ.നന്ദകുമാർ പറഞ്ഞു.വർക്കല മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഒ.എൻ.വി അനുസ്മരണവും ഗാനസന്ധ്യയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡോ.എസ്.ജയപ്രകാശ് അനുസ്മരണ പ്രഭാഷണം നടത്തി.വർക്കല മണ്ഡലം പ്രസിഡന്റ് ഷോണി ജി ചിറവിള അദ്ധ്യക്ഷത വഹിച്ചു.ചെറുന്നിയൂർ ബാബു,വി.മണിലാൽ, അഡ്വ.എം.മുഹ്സിൻ, ഡോ.എം.ജയരാജു,അഡ്വ.എം.എം.ഫാത്തിമ,കെയസുരേന്ദ്രൻ, മുബാറക് റാവുത്തർ തുടങ്ങിയവർ സംസാരിച്ചു. സുജാതൻ കെ അയിരൂർ സ്വാഗതവും ചെറുന്നിയൂർ സിന്ധു നന്ദിയും പറഞ്ഞു.

Advertisement
Advertisement