കഞ്ചാവ് വില്പന: യുവാക്കൾ അറസ്റ്റിൽ

Wednesday 08 February 2023 12:38 AM IST

ഏറ്റുമാനൂർ: ഏറ്റുമാനൂർ, ഗാന്ധിനഗർ ഭാഗങ്ങളിൽ കഞ്ചാവ് വിറ്റിരുന്ന രണ്ടുപേർ അറസ്റ്റിൽ. പെരുമ്പായിക്കാട് ദയറപ്പള്ളി മാലേപ്പറമ്പിൽ വീട്ടിൽ ജഫിൻ (26), ഏറ്റുമാനൂർ കട്ടച്ചിറ കൂടല്ലൂർ കവല തേക്കുംകാട്ടിൽ വീട്ടിൽ നിഖിൽ (29) എന്നിവരെയാണ് ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്തത്.

നിഖിൽ

ഏറ്റുമാനൂർ, നീണ്ടൂർ, ഗാന്ധിനഗർ എന്നീ ഭാഗങ്ങളിൽ കഞ്ചാവ് വില്പന നടക്കുന്നുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതേത്തുടർന്നുള്ള അന്വേഷണത്തിലാണ് കഞ്ചാവ് വില്പന നടത്തുന്നവരിൽ പ്രധാനിയായ ലൈബുവിനെ കഴിഞ്ഞദിവസം പിടികൂടിയത്. തുടർന്നുള്ള അന്വേഷണത്തിലാണ് സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന നടത്തുന്ന ജഫിനെ എസ്.എച്ച് മൗണ്ടിൽ നിന്നും നിഖിലിനെ കൂടല്ലൂരിൽ നിന്നുമാണ് പിടികൂടിയത്.

ജെഫിന്റെ പക്കൽ നിന്ന് കഞ്ചാവും പൊലീസ് കണ്ടെത്തി. കോട്ടയം ഡിവൈ.എസ്.പി കെ.ജി. അനീഷ്, ഗാന്ധിനഗർ സ്റ്റേഷൻ എസ്.എച്ച്.ഒ കെ.എസ്. ഷിജി, എസ്.ഐ വി. വിദ്യ തുടങ്ങിയവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.