എസ്.ബി.എം.യു.എൻ രണ്ടാം ഘട്ടം ഉദ്ഘാടനം

Wednesday 08 February 2023 12:57 AM IST

ചങ്ങനാശേരി: ശതാബ്ദി വർഷത്തിൽ സെന്റ് ബെർക്ക്മാൻസ് കോളേജിൽ എസ്.ബി.എം.യു.എന്നിന്റെ രണ്ടാം ഘട്ടം മുൻ ഇന്ത്യൻ നയതന്ത്രജ്ഞനും സംസ്ഥാനത്തിന്റെ ഉന്നത വിദ്യാഭ്യാസത കൗൺസിൽ തലവനുമായ ടി.പി. ശ്രീനിവാസൻ 10 ന് ഉദ്ഘാടനം ചെയ്യും. 12 വരെയാണ് സമ്മേളനം. ഐക്യരാഷ്ട്ര സഭയുടെ സ്ഥാപനങ്ങളെ അനുകരിച്ച് രാഷ്ട്രീയം, നയതന്ത്രം, ഫലപ്രദമായ ആശയവിനിമയം, അന്താരാഷ്ട്ര ബന്ധങ്ങൾ എന്നിവയെക്കുറിച്ച് പഠിക്കാൻ വിദ്യാർത്ഥികളെ സഹായിക്കുകയാണ് ലക്ഷ്യം. മനുഷ്യാവകാശ കൗൺസിൽ, നിരായുധീകരണം, ഇന്റർനാഷണൽ സെക്യൂരിറ്റി കമ്മിറ്റി, കണ്ടിന്യൂസ് ക്രൈസിസ് കമ്മിറ്റി,രാഷ്ട്രീയ പാർട്ടികളുടെ മീറ്റിംഗ്, ഇന്റർനാഷണൽ പ്രസ് എന്നീ കമ്മിറ്റികളിലൂടെയാണ് കോൺഫറൻസ് നടക്കുന്നത്.