പോളവാരലിന്റെ ട്രയൽ നടത്തി

Wednesday 08 February 2023 12:59 AM IST

കുമരകം: കുമരകം ശ്രീനാരായണ ആർട്‌സ് ആൻഡ് സയൻസ് കോളേജിലെ എൻ.എസ്.എസ് വിദ്യാർത്ഥികൾ പോളവാരൽ ഉപകരണത്തിന്റെ ട്രയൽ റൺ നടത്തി. കൃഷി വിഗ്യാൻ കേന്ദ്ര കോ-ഓർഡിനേറ്റർ ഡോ. ജയലക്ഷ്മിയുടെ മേൽനോട്ടത്തിലാണ് എൻ.എസ്.എസ് വിദ്യാർത്ഥികൾ, തിരുവനന്തപുരം ബാർട്ടൻ ഹിൽ ഗവ. കോളേജ് നിർമ്മിച്ച ജലാശയങ്ങളിൽ പായ നീക്കം ചെയ്യാനുള്ള ഉപകരണത്തിന്റെ ട്രയൽ റൺ നടത്തിയത്. കൃഷി വിഗ്യൻ കേന്ദ്രത്തിന് മുന്നിലുള്ള തോട്ടിൽ 26നായിരുന്നു പരീക്ഷണം. പ്രൊഫ. രോഷില കെ. പവിത്രൻ, എസ്. സതീഷ് ചന്ദ്രൻ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാർ എന്നിവർ നേതൃത്വം നൽകി. 75 എൻ.എസ്.എസ് വോളന്റിയർമാർ പരിപാടിയിൽ പങ്കെടുത്തു.

Advertisement
Advertisement