സൗജന്യ രോഗ നിർണയ ക്യാമ്പ്
ചങ്ങനാശേരി: ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയിലെ ഡിപ്പാർട്ട്‌മെന്റ് ഒഫ് ഓങ്കോളജിയുടെ നേതൃത്വത്തിൽ നടക്കുന്ന സൗജന്യ സ്തനാർബുദ രോഗ നിർണയ ക്യാമ്പ് സാമൂഹിക പ്രവർത്തക നിഷ ജോസ് കെ. മാണി ഉദ്ഘാടനം ചെയ്‌തു. 10ന് സമാപിക്കും. രാവിലെ ഒമ്പത് മുതൽ ഉച്ചയ്ക്ക് 12 വരെയാണ് ക്യാമ്പ്.
ഡോ. ബ്ലെസി ജോൺസ് നയിക്കുന്ന ക്യാമ്പിൽ കൺസൾട്ടേഷൻ സൗജന്യമായിരിക്കും. ലാബ്, റേഡിയോളജി എന്നിവയ്‌ക്ക് 25 ശതമാനം ഡിസ്‌കൗണ്ടും ക്യാമ്പിൽ പങ്കെടുക്കുന്നവരിൽ നിന്ന് ഡോക്ടർ നിർദ്ദേശിക്കുന്ന രോഗികൾക്ക് ശസ്ത്രക്രിയക്ക് സ്‌പെഷ്യൽ ഡിസ്‌കൗണ്ടും ലഭിക്കും. ഓങ്കോളജി വിഭാഗത്തിൽ കീമോതെറാപ്പി സൗകര്യവും പ്രാരംഭഘട്ട കാൻസർ നിർണയത്തിനും പ്രത്യേക പരിശോധന ക്രമീകരിച്ചിട്ടുണ്ട്. മുൻകൂട്ടി ബുക്ക് ചെയ്യുന്ന 30 പേർക്കാണ് ഓരോ ദിവസവും അവസരമെന്ന് ആശുപത്രി എക്‌സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജെയിംസ് പി. കുന്നത്ത് അറിയിച്ചു. വിവരങ്ങൾക്കും രജിസ്‌ട്രേഷനും ഫോൺ: 8943353611, 8606998395, 0481 2722100.