നൃത്തകലാലയത്തിന്റെ വാർഷികാഘോഷം
Wednesday 08 February 2023 12:08 AM IST
കോട്ടയം: ഗുരുഗോപിനാഥ് ട്രസ്റ്റും പബ്ലിക്ക് ലൈബ്രറിയും സംയുക്തമായി ഭാരതീയ നൃത്തകലാലയത്തിന്റെ 70-ാമതു വാർഷികാഘോഷവും ഗുരുശ്രേഷ്ഠ ഭവാനി ചെല്ലപ്പന്റെ 97-ാം ജന്മദിനാഘോഷവും സംഘടിപ്പിക്കും. നാളെ ഉച്ചക്കഴിഞ്ഞ് 3ന് കെ.പി.എസ് മേനോൻ ഹാളിൽ നടക്കുന്ന ചടങ്ങ് കെ. സുരേഷ് കുറുപ്പ് ഉദ്ഘാടനം ചെയ്യും. ലൈബ്രറി പ്രസിഡന്റ് ഏബ്രഹാം ഇട്ടിച്ചെറിയ അദ്ധ്യക്ഷത വഹിക്കും. മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ, കരിവെള്ളൂർ മുരളി എന്നിവരെ ആദരിക്കും. എം.ജി. ശശിഭൂഷൺ അനുഗ്രഹപ്രഭാഷണം നടത്തും. നഗരസഭ വൈസ് ചെയർമാൻ ബി. ഗോപകുമാർ, ചലച്ചിത്ര താരം കൃഷ്ണപ്രസാദ്, മർച്ചന്റ് അസോസിയേഷൻ സെക്രട്ടറി ഗിരീഷ് കോനാട്ട്, പി.പി. സുബ്രഹ്മണ്യൻ, അമ്പലപ്പുഴ ശ്രീകുമാർ ലേഖാ തങ്കച്ചി, വി.കെ. ചെല്ലപ്പൻ നായർ തുടങ്ങിയവർ പങ്കെടുക്കും.