ഡോക്യുമെന്ററി പ്രകാശനം 10ന്
Wednesday 08 February 2023 12:10 AM IST
കോട്ടയം: 'യുഗപ്രഭാവനായ ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്താ മലങ്കരയുടെ സൂര്യതേജസ്"എന്ന ഡോക്യുമെന്ററിയുടെ പ്രകാശനം 10ന് നടക്കും. വൈകിട്ട് 6.30ന് ഡോ. അലക്സാണ്ടർ മാർത്തോമ്മാ മെമ്മോറിയൽ ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനം ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലിത്താ ഉദ്ഘാടനം ചെയ്യും. ഡോക്യുമെന്ററി കമ്മിറ്റി ചെയർമാൻ ഡോ. ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്താ അദ്ധ്യക്ഷത വഹിക്കും. പത്തനംതിട്ട ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യർ ഡോക്യുമെന്ററിയുടെ ആദ്യ പ്രദർശനം നിർവഹിക്കും. സംഗീത സംവിധായകൻ സ്റ്റീഫൻ ദേവസി, തിരുമേനിമാർ, മറ്റു കലാ സാംസ്കാരിക നേതാക്കൾ എന്നിവരും പങ്കെടുക്കുമെന്ന് സഭാ സെക്രട്ടറി സി.വി. സൈമൺ, കൺവീനർ വിജു വർഗീസ് തുടങ്ങിയവർ പത്രസമ്മേളനത്തിൽ അറിയിച്ചു.