അഗ്രോ ഫുഡ് പ്രോയിൽ 223 ലക്ഷത്തിന്റെ വിൽപ്പന
തൃശൂർ : അഗ്രോ ഫുഡ് പ്രോ 2023, 223 ലക്ഷം രൂപയുടെ വിപണി നേടി സമാപിച്ചു. നാല് ദിവസം നീണ്ട കാർഷിക സംസ്‌കരണ സംരംഭ രംഗത്തെ സമഗ്രപുരോഗതി ലക്ഷ്യം വച്ചുള്ള പ്രദർശനമേളയ്ക്കാണ് സമാപനമായത്. രുചിയുടെയും, സാങ്കേതികവിദ്യയുടെയും, വൈവിദ്ധ്യത്തിന്റെയും പെരുംപൂരത്തിനാണ് സമാപനമായത് . ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഡേവിഡ് മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. ജി.എസ് പ്രകാശ് മുഖ്യപ്രഭാഷണം നടത്തി. ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ഡോ.കെ.എസ്.കൃപകുമാർ , കെ.എസ്.എസ്.ഐ പ്രസിഡന്റ് ഭവദാസൻ, പാലക്കാട് ജില്ല വ്യവസായകേന്ദ്രം ജനറൽ മാനേജർ ബെന്ഡിക്ട് വില്യം ജോൺസ് , മലപ്പുറം ജില്ല വ്യവസായ കേന്ദ്രം ജനറൽ മാനേജർ രഞ്ജിത്ത്, ശിവകുമാർ എന്നിവർ സംസാരിച്ചു. മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെ പ്രദർശനം, വില്പന, ഭക്ഷ്യ ഉത്പന്ന നിർമ്മാണ മത്സരം, സെമിനാറുകൾ, സാങ്കേതിക വിദ്യാവ്യാപന പരിപാടികൾ, മെഷീനറി നിർമ്മാതാക്കൾ, സ്റ്റാർട്ട് അപ്പുകൾ, ഇ.ഡി ക്ലബ്ബുകൾ എന്നിവയുടെ പങ്കാളിത്തം എന്നിവ മേളയിലുണ്ടായി.