നാടകക്കളരിയിലേക്ക് വനിതകൾ: ശിൽപ്പശാലയ്ക്ക് തുടക്കം

Wednesday 08 February 2023 1:49 AM IST

തൃശൂർ : അന്താരാഷ്ട്ര നാടകോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ദേശീയ സ്ത്രീ നാടക ശിൽപ്പശാലയ്ക്ക് കിലയിൽ തുടക്കം. സംഗീത നാടക അക്കാഡമി സെക്രട്ടറി കരിവള്ളൂർ മുരളി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ പി.ആർ.പുഷ്പാവതി അദ്ധ്യക്ഷത വഹിച്ചു. വർക്ക് ഷോപ്പ് കോർഡിനേറ്റർ ജലീൽ ടി.കുന്നത്ത്, കുടുംബശ്രീ പ്രോഗ്രാം മാനേജർ സിന്ധു.വി, കില സീനിയർ അർബൻ ഫെല്ലോ ഡോ.രാജേഷ് തുടങ്ങിയവർ സംസാരിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 53 സ്ത്രീകളാണ് ശിൽപ്പശാലയിൽ പങ്കെടുക്കുന്നത്. എം.കെ.റെയ്‌നയാണ് ആദ്യ രണ്ട് ദിവസം ശിൽപ്പശാലയ്ക്ക് നേതൃത്വം നൽകുന്നത്. തുടർന്നുള്ള ദിവസം അനുരാധ കപൂർ, നീലം മാൻസിംഗ് എന്നിവർ നയിക്കും.

Advertisement
Advertisement