ഫീൽഡ് വർക്കർ ഒഴിവ്
Wednesday 08 February 2023 1:54 AM IST
തൃശൂർ: വനഗവേഷണ സ്ഥാപനത്തിൽ മൂന്ന് വർഷത്തേക്ക് അഞ്ച് താത്കാലിക ഫീൽഡ് വർക്കർമാരുടെ ഒഴിവുണ്ട്. യോഗ്യത: നാലാം ക്ലാസോ അതിന് മുകളിലോ. മുള കരകൗശല നിർമാണം, നഴ്‌സറി മാനേജ്‌മെന്റ് മുതലായവയിൽ വൈദഗ്ദ്ധ്യം അഭികാമ്യം. ഇടുക്കി വെണ്മണി പാലപ്ലാവ് ഉണർവ് പട്ടിക ട്രൈബൽ കോ ഓപ്പറേറ്റീവ് സോസൈറ്റി അംഗങ്ങളായ ആദിവാസികൾക്ക് മുൻഗണന. പ്രായം: 2023 ജനുവരി ഒന്നിന് 36 കവിയരുത്. പട്ടികജാതി, പട്ടികവർഗ, മറ്റു പിന്നാക്കക്കാർക്ക് നിയമാനുസൃത ഇളവുണ്ട്. താത്പര്യമുള്ളവർ 21ന് രാവിലെ 10ന് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം പാലപ്ലാവ് ഉണർവ് പട്ടിക ട്രൈബൽ കോ ഓപ്പറേറ്റീവ് സോസൈറ്റി ഓഫീസിൽ വാക് ഇൻ ഇന്റർവ്യൂവിന് ഹാജരാകണം.