'ജിയോ സണ്ണി ഷോർട്ട് ഫിലിം' പുരസ്‌കാരത്തിന് എൻട്രി ക്ഷണിച്ചു
Wednesday 08 February 2023 2:00 AM IST
തൃശൂർ: മാദ്ധ്യമ പ്രവർത്തകൻ ജിയോ സണ്ണിയുടെ സ്മരണയ്ക്കായി തൃശൂർ പ്രസ് ക്ലബ് ഏർപ്പെടുത്തിയ 'ജിയോ സണ്ണി ഷോർട്ട് ഫിലിം' പുരസ്‌കാരത്തിന് എൻട്രി ക്ഷണിച്ചു. 20 മിനിറ്റ് വരെ ദൈർഘ്യമുള്ള, 2022 ജനുവരി ഒന്നുമുതൽ 2022 ഡിസംബർ 31 വരെ റിലീസ് ചെയ്ത ഹ്രസ്വചിത്രങ്ങളാണ് പരിഗണിക്കുക. എച്ച്.ഡി., എം.പി 4 ഫോർമാറ്റിൽ എടുത്ത ചിത്രങ്ങൾ നേരിട്ടോ ഇമെയിൽ (ഗൂഗിൾ ഡ്രൈവ് അല്ലെങ്കിൽ വീ ട്രാൻസ്ഫർ) വഴിയോ സമർപ്പിക്കാം. സ്വയം സാക്ഷ്യപ്പെടുത്തിയ കുറിപ്പ്, മൊബൈൽ നമ്പർ, വിലാസം, സാങ്കേതിക പ്രവർത്തകരുടെ പേരുകൾ എന്നിവ ഉൾപ്പെടുത്തിയ ബയോഡാറ്റയും സമർപ്പിക്കണം. ഒന്നിൽകൂടുതൽ ചിത്രങ്ങൾ സമർപ്പിക്കാൻ പാടില്ല. അവസാന തീയതി 28 വൈകിട്ട് അഞ്ചുവരെ. ഇമെയിൽ ഐഡി: jeosmrithi@gmail.com. ഫോൺ: 9895171543, 9995444604. 9446335838.