കെ എസ് ആർ ടി സി ബസിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയ്ക്ക് നേരെ ലൈംഗികാതിക്രമം; കണ്ടക്ടർ അറസ്റ്റിൽ
Wednesday 08 February 2023 9:38 AM IST
കോന്നി: ബസിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ കെ എസ് ആർ ടി സി കണ്ടക്ടർ അറസ്റ്റിൽ. കോന്നി ഡിപ്പോയിലെ കണ്ടക്ടർ കൊട്ടാരക്കര ഉമ്മന്നൂർ വടക്കേവീട്ടിൽ ബിജു കെ തോമസിനെയാണ് കുന്നിക്കോട് പൊലീസ് അറസ്റ്റ് ചെയ്തത്.
ഇന്നലെയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കോന്നിയിൽ നിന്ന് കൊട്ടാരക്കരയ്ക്ക് പോയ കെ എസ് ആർ ടി സി ബസ് കുന്നിക്കോട് എത്തിയപ്പോൾ, സ്‌കൂളിലേക്ക് പോകുകയായിരുന്ന വിദ്യാർത്ഥിനിയോട് ലൈംഗികാതിക്രമം കാട്ടിയെന്നാണ് പരാതി. ബസിൽ നല്ല തിരക്കായിരുന്നു. പെൺകുട്ടി ബഹളംവച്ചതോടെയാണ് യാത്രക്കാർ വിവരമറിഞ്ഞത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു.