തിരക്കേറിയ റോഡിൽ ബൈക്കിലിരുന്ന് കമിതാക്കളുടെ സിനിമാ സ്റ്റൈൽ ചുംബനം, വീഡിയോ വൈറൽ, കേസ്

Wednesday 08 February 2023 11:02 AM IST

ജയ്‌പൂർ: അതിവേഗം പായുന്ന ബൈക്കിലിരുന്ന് ചുംബിക്കുന്ന കമിതാക്കളുടെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ ഏറെ വൈറലാണിപ്പോൾ. രാജസ്ഥാനിലെ അജ്‌മീറിൽ തിങ്കളാഴ്ച അ‌ർദ്ധരാത്രിയോടെയായിരുന്നു സംഭവം. യുവതി പെട്രോൾ ടാങ്കിന് മുകളിലായി യുവാവിന്റെ നേരെയായി ഇരിക്കുകയാണ്. ബൈക്ക് ഓടിക്കുന്നതിനിടെ ഇരുവരും ചുംബിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. കമിതാക്കൾ അജ്‌മീറിൽ നിന്ന് പുഷ്‌കറിലേയ്ക്ക് പോകുന്നതിനിടെയായിരുന്നു അഭ്യാസ പ്രകടനം.

സമൂഹമാദ്ധ്യമങ്ങളിൽ ദൃശ്യങ്ങൾ വൈറലായതിന് പിന്നാലെ സംഭവത്തിൽ കേസെടുത്ത് അജ്‌മീറിലെ ക്രിസ്ത്യൻ ഗഞ്ച് പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. പിന്നാലെ അഭ്യാസ പ്രകടനം നടത്തിയ ബൈക്ക് കണ്ടെടുക്കുകയും യുവാവിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. അജ്‌മീറിലെ ഫായ് സാഗർ റോഡിലെ താമസക്കാരനായ സാഹിലിനെയാണ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ യുവാവ് ഒപ്പമുണ്ടായിരുന്ന പെൺകുട്ടിയെക്കുറിച്ച് പൊലീസിന് വിവരം നൽകി. ഇരുവരെയും സ്റ്റേഷനിൽ വിളിപ്പിച്ച് ചോദ്യം ചെയ്തു.

Advertisement
Advertisement