'അരങ്ങ് ചുവന്നിട്ട് എഴുപത് വർഷം" സാഹിത്യ ചർച്ച 11 ന്

Thursday 09 February 2023 12:03 AM IST

തലയോലപറമ്പ്: 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി" എന്ന നാടകത്തിന്റെ എഴുപതാമത് വാർഷികത്തോടനുബന്ധിച്ച് സാഹിത്യ ചർച്ച സംഘടിപ്പിക്കും. വൈക്കം മുഹമ്മദ് ബഷീർ സ്മാരക സമിതിയുടെ നേതൃത്വത്തിലാണ് 'അരങ്ങ് ചുവന്നിട്ട് എഴുപത് വർഷം" എന്ന പേരിൽ സാഹിത്യ സംവാദം നടത്തുന്നത്. 11ന് വൈകിട്ട് നാലിന് തലയോലപറമ്പിലെ ഫെഡറൽ നിലയത്തിന് മുമ്പിലാണ് ചർച്ച നടത്തുന്നത്. പ്രശസ്ത നാടക പ്രവർത്തക മാല സുകുമാരൻ കാലയ്ക്കൽ ഉദ്ഘാടനം ചെയ്യും. സമിതി വൈസ് ചെയർമാൻ എം.ഡി. ബാബുരാജ് അദ്ധ്യക്ഷത വഹിക്കും. കിളിരൂർ രാധാകൃഷ്ണൻ, ഡോ. എസ്. ലാലിമോൾ, പി.ജി. ഷാജിമോൻ തുടങ്ങി സംസ്കാരിക രംഗത്തെ പ്രമുഖർ ചർച്ചയിൽ പങ്കെടുക്കും. ഫോൺ: 94478 69193.