മദ്യനയത്തിനെതിരെ എ.ഐ.ടി.യു.സി
Thursday 09 February 2023 12:08 AM IST
വൈക്കം: കള്ള് ചെത്തുവ്യവസായത്തെ തകർച്ചയിലാക്കുന്ന നയങ്ങളിൽ നിന്ന് സർക്കാർ പിൻമാറണമെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി അഡ്വ. വി.ബി. ബിനു ആവശ്യപ്പെട്ടു. ചെത്തുതൊഴിലാളി യൂണിയന്റെ (എ.ഐ.ടി.യു.സി) നേതൃത്വത്തിൽ വൈക്കം എക്‌സൈസ് സർക്കിൾ ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂണിയൻ ജനറൽ സെക്രട്ടറി ടി.എൻ. രമേശൻ അദ്ധ്യക്ഷത വഹിച്ചു. സിപിഐ സംസ്ഥാന കൗൺസിൽ അംഗം ലീനമ്മ ഉദയകുമാർ, ജില്ലാ അസി. സെക്രട്ടറി ജോൺ വി. ജോസഫ്, കെ. അജിത്ത്, കെ.ഡി. വിശ്വനാഥൻ, പി. സുഗതൻ, എം.ഡി. ബാബുരാജ്, സാബു പി. മണലൊടി, പി.ജി. തൃഗുണസെൻ, ഡി. രഞ്ജിത് കുമാർ, കെ.എസ്. രത്നാകരൻ, പി.എസ്. പുഷ്‌കരൻ, പി.ആർ. ശശി, ബി. രാജേന്ദ്രൻ, വി.എൻ. ഹരിയപ്പൻ, കെ.എ. രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.