തോട്ടുമുഖം ലിഫ്റ്റ് ഇറിഗേഷൻ; ഒന്നാം ഘട്ടം ഉടൻ പൂർത്തീകരിക്കുമെന്ന് മന്ത്രി

Thursday 09 February 2023 12:31 AM IST

പുതുക്കാട്: വരന്തരപ്പിള്ളി തോട്ടുമുഖം ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ ഒന്നാം ഘട്ടം ഉടൻ പൂർത്തീകരിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. ഒന്നാം ഘട്ട പ്രവൃത്തിയുടെ 92% പൂർത്തികരിച്ചിട്ടുണ്ടെന്നും ശേഷിച്ച പ്രവൃത്തികൾ ഉടൻ പൂർത്തീകരിക്കുമെന്നും മന്ത്രി ഉറപ്പു നൽകി. തോട്ടുമുഖം പദ്ധതി വേഗത്തിൽ പൂർത്തിയാക്കി ഉദ്ഘാടനം നടത്തണമെന്നും രണ്ടാം ഘട്ട പ്രവൃത്തികൾക്ക് ഭരണാനുമതി നൽകണമെന്നും ആവശ്യപ്പെട്ട് കെ.കെ. രാമചന്ദ്രൻ എം.എൽ.എയുടെ സബ്മിഷന് മറുപടി പറയുകയായിരുനു മന്ത്രി. ഒന്നാം ഘട്ട പ്രവൃത്തികൾ പൂർത്തീകരിക്കാൻ കരാറുകാരന് മാർച്ച് 31 വരെ സമയം നൽകിയിട്ടുണ്ടന്നും മന്ത്രി പറഞ്ഞു.

Advertisement
Advertisement