വെറ്ററിനറി സയൻസ് ബിരുദദാരികൾക്ക് അവസരം

Thursday 09 February 2023 12:42 AM IST

കോട്ടയം : ജില്ലയിൽ നിലവിൽ ഒഴിവുള്ള ബ്ലോക്കുകളിൽ രാത്രികാല അടിയന്തര മൃഗചികിത്സ നൽകുന്നതിനായി വെറ്ററിനറി സയൻസ് ബിരുദദാരികളെ ക്ഷണിച്ചു. കേരള സ്‌റ്റേറ്റ് വെറ്ററിനറി കൗൺസിലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിൽരഹിതരായവർക്ക് അപേക്ഷിക്കാം. ഇവരുടെ അഭാവത്തിൽ സർവീസിൽ നിന്നു വിരമിച്ച വെറ്ററിനറി ഡോക്ടർമാരെയും പരിഗണിക്കും. അഭിമുഖത്തിനുശേഷം തെരഞ്ഞെടുക്കപ്പെടുന്നവരെ 90 ദിവസത്തെ കരാറടിസ്ഥാനത്തിൽ നിയമിക്കും. താൽപര്യമുള്ളവർ ബയോഡേറ്റയും യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും സഹിതം നാളെ രാവിലെ 11.30 ന് കളക്‌ട്രേറ്റിലെ ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്കു ജില്ല മൃഗസംരക്ഷണ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0481 - 2563726

Advertisement
Advertisement