പ്രഭാസ് - കൃതി വിവാഹനിശ്ചയം അടുത്ത ആഴ്ച

Thursday 09 February 2023 12:55 AM IST

തെന്നിന്ത്യൻ താരങ്ങളായ പ്രഭാസിന്റെയും കൃതി സനോനിന്റെയും വിവാഹനിശ്ചയം അടുത്ത ആഴ്ച മാലിദ്വീപിൽ നടക്കും. ഇരുവരും ഡേറ്റിംഗിലാണെന്ന വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയിട്ട് നാളുകളായി. ആദിപുരുഷ് എന്ന ചിത്രത്തിനു ശേഷം ഇരുവരും പലപ്പോഴും ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞിരുന്നു. കൃതി സനോണിന്റെ സുഹൃത്തും നടനുമായ വരുൺ ധവാൻ കരൺ ജോഹറിന്റെ ചാറ്റ് ഷോയിൽ ഇരുവരുടെയും ബന്ധത്തെക്കുറിച്ച് സൂചന നല്കിയിരുന്നു. പ്രഭാസിന്റെയും കൃതിയുടെയും വിവാഹം ഉടൻ ഉണ്ടാകുമെന്ന് ആരാധകർ ഉറപ്പിക്കുന്നു.

അതേസമയം സലാർ ആണ് പ്രഭാസിന്റേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പൃഥ്വിരാജ് പ്രധാന വേഷത്തിൽ എത്തുന്നു. ശ്രുതി ഹാസൻ ആണ് നായിക.