ആയിഷയായി വീണ്ടും മഞ്ജു
Thursday 09 February 2023 12:59 AM IST
ആയിഷയുടെ വേഷവിധാനത്തിൽ പുതിയ ചിത്രങ്ങളുമായി മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ. ആയിഷയിലെ ഗാനരംഗത്തിലെ പോലെ ചുവടുവയ്ക്കാൻ ഒരുങ്ങുന്ന മഞ്ജുവിനെ ചിത്രത്തിൽ കാണാം. മഞ്ജുവിന്റെ പുതിയ ചിത്രങ്ങൾ ആരാധകർ ഏറ്റെടുക്കുകയും ചെയ്തു. രാജീവൻ ഫ്രാൻസിസ് പകർത്തിയതാണ് ചിത്രം. ചലച്ചിത്ര വസ്ത്രലങ്കാര വിദഗ്ധ സമീറ സനീഷ് രൂപകല്പന ചെയ്ത വസ്‌ത്രത്തിൽ മഞ്ജു ഏറെ സുന്ദരിയായി കാണപ്പെടുന്നു. പുതുവർഷത്തിൽ ആയിഷ, തമിഴ് ചിത്രമായ തുനിവ് എന്നിവ നേടുന്ന വിജയത്തിന്റെ ആഹ്ളാദത്തിലാണ് മഞ്ജു വാര്യർ. അജിത്തിന്റെ നായികയായി അഭിനയിച്ച തുനിവ് മഞ്ജുവിന്റെ രണ്ടാമത്തെ തമിഴ് ചിത്രം കൂടിയാണ്. അതേസമയം നവാഗതനായ മഹേഷ് വെട്ടിയാർ സംവിധാനം ചെയ്യുന്ന വെള്ളരിപട്ടണം ആണ് റിലീസിന് ഒരുങ്ങുന്ന മഞ്ജു വാര്യർ ചിത്രം. സൗബിൻ ഷാഹിർ മഞ്ജുവിനൊപ്പം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു.