ദൃശ്യം ഹോളിവുഡിലേക്ക്

Thursday 09 February 2023 12:01 AM IST

മോഹൻലാൽ -ജീത്തു ജോസഫ് ചിത്രം ദൃശ്യം ഹോളിവുഡിലേക്ക്. ട്രേഡ് അനലിസ്റ്റായ ശ്രീധർ പിള്ള ഇക്കാര്യം ട്വീറ്റ് ചെയ്തു. ഹോളിവുഡിലും ചൈനീസ് ഭാഷയിലും റീമേക്ക് ചെയ്യുമെന്നാണ് ട്വീറ്റ്. സിംഹള, ഫിലിപ്പീനോ,ഇന്തോനേഷ്യൻ ഭാഷകളിൽ റീമേക്ക് ചെയ്യുമെന്നാണ് റിപ്പോർട്ട്. തമിഴിൽ കമൽഹാസനും ഹിന്ദിയിൽ അജയ് ദേവഗണുമാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. ഹിന്ദിയിൽ രണ്ടാം ഭാഗത്തിന് മികച്ച സ്വീകരണമാണ് ലഭിച്ചത്.നല്ല കഥ ലഭിച്ചാൽ ദൃശ്യം മൂന്നാം ഭാഗം ഉണ്ടാകുമെന്ന് ജീത്തു ജോസഫ് പറഞ്ഞിരുന്നു. നിലവിൽ മോഹൻലാലിന്റെ റാം എന്ന ചിത്രത്തിന്റെ ജോലികളിലാണ് ജീത്തു ജോസഫ്.തൃഷ ആണ് റാമിൽ നായിക. ഇന്ദ്രജിത്, സംയുക്ത, പ്രിയങ്ക നായർ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.